fire idukki kerala Kerala News latest latest news

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. പുതിയ സിലിണ്ടർ മാറ്റിവക്കുന്നതിനിടെയായിരുന്നു തീ പടർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇടുക്കി രാജാക്കാട് ടൗണിനു സമീപത്തുള്ള വീടാണ് കത്തിനശിച്ചത്. ഈ വീട്ടിൽ സന്തോഷ് എന്നയാളും അദ്ദേഹത്തിൻ്റെ ഭാര്യ ശ്രീജയും മകനും വാടകക്ക് താമസിക്കുകയായിരുന്നു. ഇവർ പലഹാരമുണ്ടാക്കി വില്പന നടത്തുന്ന ആളുകളാണ്. രാവിലെ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി തീ കത്തിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരപകടം ഉണ്ടാകുന്നത്. സമീപത്തുള്ളവർ ഓടിയെത്തുകയും വീട്ടിൽ ഉള്ളവരെ പുറത്തിറക്കുകയും ചെയ്തു. ശേഷം ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. സന്തോഷും ഭാര്യ ശ്രീജയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

പാസ്റ്റർ ആന്റണി ദേവദാസ് അന്തരിച്ചു

Akhil

കൊറിയയിൽ ജോലിക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ്

Akhil

സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് ഡ്രൈവിങ്; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Akhil

Leave a Comment