kerala Kerala News latest latest news palakkad

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു

പാലക്കാട് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു. റോഡരികിൽ കണ്ട ലോട്ടറി വില്പനക്കാരിയുടെ കയ്യിലാണ് കുഞ്ഞിനെ ഏല്പിച്ചത്. അസം സ്വദേശിയാണ് അമ്മ. ജോലികഴിഞ്ഞെത്തിയ കുഞ്ഞിൻ്റെ അച്ഛൻ ഉറങ്ങികിടക്കുന്നതിനിടെയാണ് വീട്ടിൽ നിന്നും കുഞ്ഞിനേയും എടുത്ത് റോഡരികിലുള്ള ലോട്ടറിവില്പനക്കാരിയുടെ കയ്യിൽ ഉപേക്ഷിച്ചത്. രണ്ട് മാസം മുന്നാണ് അസം സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. ലോട്ടറി വില്പനക്കാരി പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്തു. ഒരു മാസം മുന്ന് ‘അമ്മ കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം നടത്തിയതായും സൂചനകൾ ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ എവിടെ പോയെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Related posts

സ്മാര്‍ട്ട് ഫോണുകള്‍ക്ക് പകരമാകുമോ? വരുന്നത് മിക്‌സ്ഡ് റിയാലിറ്റി യുഗം

Akhil

മകരവിളക്ക്: ശബരിമല നട ഇന്ന് തുറക്കും

Akhil

ഒഡീഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ ഉയരുന്നു, അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ, സംസ്ഥാനത്ത് ദുഃഖാചരണം

Sree

Leave a Comment