മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ
Arrest kerala Kerala News latest latest news theft thrissur

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ.

വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തീണ്ടിയത്ത് ബാദുഷ (32) യാണ് പിടിയിലായത്. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2023 ജൂൺ മാസം 80,000 രൂപയുടെ ജാതിപത്രി മോഷണം പോയിരുന്നു.

അന്ന് വിരലടയാളം ലഭിച്ചതിൽ നിന്ന് പോലീസിൻ്റെ ലിസ്റ്റിൽ ഉള്ള വ്യക്തിയാണ് മോഷ്ടാവെന്ന് പൊലീസിന് മനസ്സിലായിരുന്നു. ഇയാൾ സ്ഥിരമായി സ്വന്തം വീട്ടിൽ എത്തിയിരുന്നില്ല. എറണാകുളം ഭാഗത്തുള്ള ലോഡ്‌ജിലാണ് താമസിച്ചിരുന്നത്.

വാട്സാപ്പിലൂടെ മാത്രമാണ് ഫോൺ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇയാളുടെ ലൊക്കേഷൻ അറിയാനും പൊലീസിന് ബുദ്ധിമുട്ടായിരുന്നു.

അടുത്ത കാലത്ത് ഇയാൾ അപൂർവമായി മാത്രം ഉപയോഗിക്കുന്ന ഫോൺ നമ്പർ പൊലീസിന് ലഭിക്കുകയും, അതുവഴി ഇയാളുടെ ലൊക്കേഷൻ പൊലീസിന് മനസിലാകുകയും ചെയ്തിരുന്നു. പക്ഷെ ഒരു സ്ഥലത്തും അധിക സമയം ഇയാൾ തങ്ങിയിരുന്നില്ല.

അടിമാലിയിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ കുരുമുളക് മോഷണം നടത്തിയതിനു ശേഷം കോയമ്പത്തൂർക്ക് പോകുന്ന വഴി കസബയിൽ വച്ച് അടിമാലി പോലീസ് പിടിക്കുകയായിരുന്നു. സമാന രീതിയിലുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14 ) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരക്കാണ്…

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ.

മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. ഡിസംബർ 14നാണ് കേസിന് ആസ്പദമായ…

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്. കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വാട്ടപ്പള്ളി അലിയാരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തുടർച്ചയായുള്ള കല്ലേറിൽ ജനൽ ചില്ല് തകർന്നു. അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുക്കാർ…

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

എടവിലങ്ങ് ചന്തയിലുള്ള വി എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പുറകുവശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. ലോക്കറിൽ…

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി.

പല്ലുകൾ നഷ്ടപെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന കാരണത്തെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127….

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ.

പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ്…

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു.

തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം…

Related posts

സ്വര്‍ണവില രണ്ടാംദിനവും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Akhil

ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരുക്കേൽപിച്ചു

Editor

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി പരാഗ്; കേരളത്തിന് ആദ്യ പരാജയം സമ്മാനിച്ച് അസം

Akhil

Leave a Comment