അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം
Arrest Attack kerala Kerala News latest latest news thrissur

വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം; ബിജെപി പടിയൂർ പഞ്ചായത്തംഗം അറസ്റ്റിൽ

ഇരിങ്ങാലക്കുട: പൊറുത്തിശ്ശേരി ഹെൽത്ത് സെൻ്ററിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ബിജെപി പടിയൂർ പഞ്ചായത്തംഗത്തെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു.

പടിയൂർ പഞ്ചായത്ത് ചരുന്തറ പതിനൊന്നാം വാർഡ് അംഗം മണ്ണായിൽ വീട്ടിൽ ശ്രീജിത്ത് മണ്ണായിലിനെ (35) ആണ് പോലീസ് അറസ്ററ് ചെയ്തത്. ഇന്നലെ രാവിലെ പൊറത്തിശ്ശേരി ഹെൽത്ത് സെൻ്ററിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് കയ്യേറ്റം ചെയ്തത്.

ഉറക്കക്കുറവ് എന്ന പേരിലാണ് ഇയാൾ ഡോക്ടറെ കാണാൻ എത്തിയതെന്നും യാതൊരു പ്രകോപനവുമില്ലാതെ കാട്ടൂർ സ്വദേശിനിയായ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നും ഡോക്ടർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.

ഡോക്ടറുടെ മുറിയിലെ സാധനങ്ങളും ഇയാൾ നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് ശ്രീജിത്തിനെ തടഞ്ഞു വാക്കുകയാണുണ്ടായത്.

പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടറെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ ഇരിങ്ങാലക്കുട: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ. വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തീണ്ടിയത്ത് ബാദുഷ…

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14 ) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരക്കാണ്…

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ.

മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. ഡിസംബർ 14നാണ് കേസിന് ആസ്പദമായ…

അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്

കൊടുങ്ങല്ലൂർ: അഴീക്കോട് കൊട്ടിക്കലിൽ വീടിന് നേരെ കല്ലേറ്. കൊട്ടിക്കൽ ക്ഷേത്രത്തിന് സമീപം വാട്ടപ്പള്ളി അലിയാരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

തുടർച്ചയായുള്ള കല്ലേറിൽ ജനൽ ചില്ല് തകർന്നു. അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുക്കാർ…

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സൂപ്പർമാർക്കറ്റിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി സൂചന.

എടവിലങ്ങ് ചന്തയിലുള്ള വി എസ് മാർട്ടിലാണ് മോഷണം നടന്നത്. സൂപ്പർ മാർക്കറ്റിൻ്റെ പുറകുവശത്തെ ഷട്ടറിൻ്റെ താഴ് തകർത്താണ് മോഷ്ട്ടാവ് അകത്തുകയറിയത്. ലോക്കറിൽ…

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി.

പല്ലുകൾ നഷ്ടപെട്ട കടുവക്ക് ഇര പിടിക്കാൻ പ്രയാസമുണ്ടെന്ന കാരണത്തെ തുടർന്നാണ് സംരക്ഷിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ തൃശ്ശൂരിലേക്ക് മാറ്റുന്ന മൂന്നാമത്തെ കടുവയാണ് WWL 127….

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ പാലക്കാട്: പാലക്കാട് ഡോക്ടറെ മർദിച്ച പ്രതികൾ പിടിയിൽ.

പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്‌സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ്സ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ്…

Related posts

ആലപ്പുഴ നെടുമുടിയിൽ ഹോംസ്റ്റേയിൽ 45കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Akhil

സാഹിത്യകാരി കെ ബി ശ്രീദേവി അന്തരിച്ചു

Akhil

കോഴിക്കോട് കടമുറിയിൽ തലയോട്ടി കണ്ടെത്തി

Akhil

Leave a Comment