kerala Kerala News kozhikode latest latest news Wild Elephant

കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം

കോഴിക്കോട് കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം. മലയങ്ങാട് ജനവാസ മേഖലയിൽ പുലർച്ചെ മൂന്നരയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വ്യാപകമായ കൃഷി നാശമാണ് വിതച്ചത്. തെങ്ങുൾപ്പടെ പിഴുതെറിഞ്ഞു.

കഴിഞ്ഞ ദിവസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നിരവധി വീടുകളുള്ള പ്രദേശത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർച്ചയായി കാട്ടാനക്കൂട്ടം ഇറങ്ങുന്നത് ജനങ്ങളിൽ ഭീതി പരത്തി.

കണ്ണൂർ വനമേഖലയോട് ചേർന്ന സ്ഥലമാണ് ഇവിടം. വൈദ്യുത വേലി കെട്ടണമെന്ന് നാട്ടുകാർ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.

ഈ പ്രദേശത്ത് 2 കിലോമീറ്ററോളം വൈദ്യുത വേലി കെട്ടിയാൽ കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് തടയാൻ ആകുമെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പിൻ്റെ നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. 4 മണിക്കൂറോളം ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പിന്നീട് കാട്ടിലേക്ക് തിരികെ കയറി.

E24 News Kerala

Updated News Click Here

കോഴിക്കോട് കൃഷി ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം

Related posts

പറ്റിച്ച പൂജാരിയെ പൂട്ടിയിട്ട് യുവാവ് ; പൂജക്ക് വാങ്ങിയത് ലക്ഷങ്ങൾ

Gayathry Gireesan

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രെട്ടറിയുടെ മകന് പിഴ മാത്രം

Akhil

തൃശൂർ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

Akhil

Leave a Comment