Enforcement Directorate High Court kerala Kerala News latest latest news thrissur

വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരിച്ചു തന്നില്ലെന്ന ഹർജിയിൽ നടപടി

വായ്‌പ മുഴുവൻ തിരിച്ചടച്ചിട്ടും കരുവന്നൂർ ബാങ്കിൽ നിന്ന് ആധാരം തിരികെ ലഭിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെട്ടു. ആധാരം തിരികെ നൽകാൻ ഇ ഡിക്ക് അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. തൃശ്ശൂർ സ്വദേശിയായ ഫ്രാൻസിസ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. തൻ്റെ ഭൂമി വച്ച് രണ്ട് ലോണുകൾ എടുത്തിരുന്നു. രണ്ട് ലോണുകളും തിരിച്ചടച്ചിട്ടുമുണ്ട്. എന്നാൽ ആധാരം തിരികെ ലഭിച്ചിട്ടില്ല. ബാങ്കിൽ ചോദിച്ചപ്പോൾ ആധാരം ഇ ഡി കൊണ്ടുപോയിരുന്നു എന്നാണ് മറുപടി ലഭിച്ചത്. ഇ ഡിയുടെ വിശദീകരണം കോടതി തേടിയിരുന്നു. മൂന്നാഴ്ചക്കുള്ളിൽ ഇ ഡി തുടർനടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

Related posts

ഭഗവൽ സിം​ഗ് ഫെയ്സ്ബുക്കിലെ ഇടതു സഹയാത്രികൻ

Editor

ലാന്‍ഡ് റോവറിലേക്ക് ട്രക്ക് പാഞ്ഞുകയറി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

Akhil

ആദ്യം പൂജ,പിന്നെ മോക്ഷണം; തറയിൽ മുടി വിതറി…! പത്തനാപുരം ബാങ്കിലെ വിചിത്ര കവർച്ചക്കാരെ തിരഞ്ഞ് പൊലീസ്

Sree

Leave a Comment