kerala Kerala News latest latest news Scam

കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനെതിരെ കൂടുതൽ സാമ്പത്തിക ആരോപണങ്ങൾ

തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശി അശോകൻ പെരിങ്ങണ്ടൂർ ആണ് പരാതിക്കാരൻ. ഒന്നാംപ്രതി സതീഷ് കുമാറും മുൻ അയ്യന്തോൾ ബാങ്ക് പ്രസിഡണ്ട് ആയ ജി സുധാകരനും അനധികൃത അഡ്രസ്സ് മുഘേന ലോൺ അനുവദിച്ചു. സതീഷിൻ്റെ സാമ്പത്തിക തട്ടിപ്പിന് അയ്യന്തോൾ ബാങ്ക് സഹായിച്ചിരുന്നതായും പരാതിക്കാരൻ.

2015 ൽ അശോകനു പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ പത്ത് ലക്ഷം രൂപയുടെ ലോൺ ഉണ്ടായിരുന്നു. സതീഷിനും സതീഷിൻ്റെ അനിയനും ചേർന്ന് അത് ടേക്ക് ഓവർ ചെയ്തു. തുടർന്ന് അശോകൻ്റെ ആധാരം അയ്യന്തോൾ ബാങ്കിൽ വെച്ച് 21 ലക്ഷം രൂപ വായ്പയെടുത്തു. അയ്യന്തോൾ ബാങ്ക് പരിധിയിൽ വരാത്ത സതീശന് അനധികൃത അഡ്രസ്സ് ഉണ്ടാക്കിയാണ് ബാങ്ക് പ്രസിഡന്റ് വായ്പ അനുവദിച്ചത്.

വായ്പ എട്ടുമാസത്തോളം നീട്ടിക്കൊണ്ടു പോയതിനെത്തുടർന്ന് സതീശന് നൽകാനുള്ള പലിശയും കൂടി 10 ലക്ഷത്തിന് തിരിച്ചടയ്ക്കേണ്ടി വന്നത് 18 ലക്ഷം എന്ന് പരാതിക്കാരൻ.സതീഷിൻ്റെ തട്ടിപ്പിനിരായവർ നിരവധിയുണ്ട് എന്നും അശോകൻ.

Related posts

സുഹൃത്തുക്കള്‍ക്കൊപ്പം തൃപ്പരപ്പില്‍ വിനോദയാത്രയ്ക്ക് പോയി; തര്‍ക്കം വന്നപ്പോള്‍ കൂട്ടുകാരെ ഒഴിവാക്കി പോയി;

Sree

സ്വർണ്ണക്കടത്ത്; തിരുവനന്തപുരത്ത് 11 പേർ കസ്റ്റഡിയിൽ.

Sree

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

Akhil

Leave a Comment