MISSING
kerala Kerala News

സുഹൃത്തുക്കള്‍ക്കൊപ്പം തൃപ്പരപ്പില്‍ വിനോദയാത്രയ്ക്ക് പോയി; തര്‍ക്കം വന്നപ്പോള്‍ കൂട്ടുകാരെ ഒഴിവാക്കി പോയി;

ഒരാഴ്ചയായിട്ടും ആളെക്കുറിച്ച് സൂചനയില്ല; ബാലരാമപുരം സ്വദേശി ശ്യാംലാലിനായുള്ള അന്വേഷണം ഊര്‍ജ്ജിതം

തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം തൃപ്പരപ്പില്‍ വിനോദയാത്രയ്ക്ക് പോയ ശ്യാംലാലിനെ കാണാതായി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശ്യാംലാല്‍ സുഹൃത്തുക്കളെയും കൂട്ടി തൃപ്പരപ്പ് പോയത്. ഇതിന്നിടയില്‍ സുഹുത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ശ്യാംലാല്‍ കൂട്ടുകാരെ ഒഴിവാക്കി നടന്നു നീങ്ങുകയായിരുന്നു. ശ്യാംലാലിനെ സുഹൃത്തുക്കള്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂട്ടുകാര്‍ തിരുവനന്തപുരത്ത് എത്തിയിട്ടും ശ്യാം തിരിച്ചെത്തിയില്ല. ഇതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയിലാണ് ബാലരാമപുരം പൊലീസ് അന്വേഷണം തുടങ്ങിയത്.

പോലീസ് തൃപ്പരപ്പ് പോയി അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ തൃപ്പരപ്പിലാണ് അവസാന ലൊക്കേഷന്‍ കാണിച്ചത്.  അതിനു ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. തമിഴ്നാട് പൊലീസുമായി ചേര്‍ന്നാണ് ബാലരാമപുരം പോലീസ് അന്വേഷിക്കുന്നത്. ശ്യാമിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്നും ഉടന്‍ കണ്ടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ശ്യാമിന്റെ തിരോധാനത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഇടയ്ക്ക് ഇങ്ങനെ പിണങ്ങിപ്പോകുന്ന സ്വഭാവം ശ്യാമിനുണ്ട്. മുന്‍പ് ഭാര്യ നല്‍കിയ പരാതിയില്‍ ശ്യാമിന്റെ പ്രശ്നം ഒത്തുതീര്‍ത്തതാണ്. കാണാനില്ല എന്നാണ് ഭാര്യ പരാതി നല്‍കിയത്. ശ്യാമിനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തിയാണ് ഭാര്യയ്ക്ക് ഒപ്പം വിട്ടത്. ഇക്കുറി തൃപ്പരപ്പ് പോയപ്പോള്‍ ഒപ്പമുള്ളവരുമായി തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്നാണ്‌ ശ്യാം അവിടെ നിന്നും പിണങ്ങിപ്പോയത്. 10000 രൂപ ശ്യാമിന്റെ കയ്യിലുണ്ട്. ശ്യാം തിരിച്ച് വരുമെന്നാണ് കരുതുന്നത്. എന്തായാലും അന്വേഷണം ഊര്‍ജ്ജിതമാണ്‌-പോലീസ് പറയുന്നു. 
 

READ MORE FACEBOOK

Related posts

തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു

Sree

സെപ്റ്റംബർ 30ന് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും

Gayathry Gireesan

കേരളവർമയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ നിർദേശം

Akhil

Leave a Comment