IMAGE OF ഷെയ്ന്‍ ശ്രീനാഥ് ഭാസി
Celebrity Entertainment

സൂപ്പര്‍ സ്റ്റാറുകളുടെ അല്ല ആരുടെ മക്കള്‍ ആയാലും ഇത് തന്നെ ഗതി; സ്വര്‍ണ്ണമരമായാലും വെട്ടിക്കളയും: സജി നന്ത്യാട്ട്

ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും (Shane Nigam and Shreenath Bhasi)വിലക്ക് ഏര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്(Saji Nanthyat). ടിനി ടോമിന്റെ (Tini Tom) പ്രസ്താവന സത്യമാണെന്ന് പറഞ്ഞ സജി മലയാള സിനിമയിലെ ചില ടെക്നീഷ്യന്മാര്‍ ഇതിന്റെ ഇടയിലുണ്ടെന്നും വ്യക്തമാക്കി.

”മലയാള സിനിമയിലെ വനിതകള്‍ക്കിടയിലും ഈ പറഞ്ഞ സംഭവം ഉണ്ട്. പച്ചക്കല്ലേ ഞാന്‍ പറയുന്നത്. എനിക്ക് ആരേയും പേടിയില്ല. പരസ്യമായിട്ട് അല്ലെ ഞാന്‍ പറയുന്നത്. ഇങ്ങനെ ഇത് പറഞ്ഞതിന്റെ പേരില്‍ റേഷൻ കടയിൽ നിന്നും എന്റെ പേര് വെട്ടിയാല്‍ വെട്ടട്ടെ. ഇവര്‍ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ ആയിരുന്നു എങ്കില്‍ ഇവരോട് ഇങ്ങനെ ചെയ്യുമായിരുന്നോ എന്നാണ് ചില ആളുകള്‍ ചോദിച്ചത്. ഇപ്പോള്‍ ഞാന്‍ ഇതാ പറയുന്നു, സൂപ്പര്‍ സ്റ്റാറുകളുടെ അല്ല ആരുടെ മക്കള്‍ ആയാലും നമ്മള്‍ക്ക് മുകളില്‍ ദോഷമായി നിന്നാല്‍ അത് സ്വര്ണമരം ആയാലും വെട്ടിക്കളയും. ഇവര്‍ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ എന്ന് ഉദ്ദേശിച്ചത് ആരെയാണ്? മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍, ഇത്രയും നല്ല ഡീസന്റ് ചെറുപ്പക്കാരന്‍ വേറെ ഇല്ല. മോഹന്‍ലാലിന്റെ മകനെ കുറിച്ച് നമ്മള്‍ക്ക് അറിയാം 2000 രൂപയുടെ മൊബൈല്‍ ഉപയോഗിച്ച് നടക്കുന്ന ഒരു പാവം ചെറുക്കന്‍ ആണ്. ഒരു പ്രശ്‌നവും മലയാള സിനിമയില്‍ ഉണ്ടാക്കാത്ത സത്യസന്ധര്‍ ആണ്. അവരുടെ മേല്‍ നമ്മള്‍ എന്തിനു നടപടി എടുക്കണം. അവര്‍ ഞങ്ങളെക്കാള്‍ ഡീസന്റ് ആണ്. മമ്മൂട്ടിയുടെ മകന് അഹങ്കാരം ഇല്ല- സജി നന്ത്യാട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

READ MORE FACEBOOK

Related posts

ഷിയാസ് കരീമിന് ഇടക്കാല ജാമ്യം

Gayathry Gireesan

റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ്; അറിയപ്പെടാത്ത സത്യങ്ങൾ തുറന്നുകാട്ടാൻ നമ്പിയായി മാധവൻ

Sree

മൊബൈൽ ഫോൺ അഡിക്ഷനുണ്ടോ ? ഈ 8 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

Sree

Leave a Comment