സ്വന്തമായി മൊബൈൽ ഫോൺ കൈയിൽ ഇല്ലാത്തവർ ചുരുക്കമാണ്. പലർക്കും ഒന്നിൽ കൂടുതൽ മൊബൈൽ ഫോണുകൾ വരെയുണ്ട്. ഒരു ദിവസത്തിന്റെ സിംഹഭാഗവും നിങ്ങൾ മൊബൈൽ ഫോണിലാണെന്ന പരാതി കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉയരുന്നുണ്ടോ ? എങ്കിൽ മൊബൈൽ ഫോൺ അഡിക്ഷനെന്ന രോഗത്തിലേക്ക് നിങ്ങൾ തെന്നി വീണിരിക്കാം. അഡിക്ഷനുണ്ടോ എന്നറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- മൊബൈൽ ഫോൺ എപ്പോഴും കൂടെ ഉണ്ടായിരിക്കുക. ഒരു ദിവസത്തിന്റെ സിംഹഭാഗവും മൊബൈൽ ഫോണിൽ ചെലവിടുക
- മൊബൈൽ ഫോൺ കുറച്ച് നേരത്തേക്ക് പോലും ഉപയോഗിക്കാതിരിക്കാൻ സാധിക്കാതെ വരികയോ, സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുക
- ബോറടി മാറ്റാനുള്ള ഏക വഴിയായി മൊബൈൽ ഫോണിനെ കാണുക
- ഫോൺ അൽപസമയം കാണാതിരുന്നാലോ, ഉപയോഗിക്കാതിരുന്നാലോ മാനസിക സമ്മർദമോ ആശങ്കയോ വിഷാദമോ ഉണ്ടാകുക
- ഫോൺ ഉപയോഗം മൂലം സുഹൃത്തുക്കൾ നഷ്ടപെടുക
- ഓരോ നോട്ടിഫിക്കേഷനും അപ്പോൾ തന്നെ കാണാതിരുന്നാൽ അസ്വസ്ഥത തോന്നുക
- മൊബൈൽ ഫോൺ ഉപയോഗം പഠനത്തേയും ജോലിയേയും ബാധിക്കാറുണ്ടോ ?
- രാത്രി ഉറക്കമിളച്ച് മൊബൈൽ ഫോൺ ഉപയോഗിക്കുക
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മൊബൈൽ ഫോൺ അഡിക്ഷൻ ഉറപ്പിക്കാമെന്ന് സൈക്യാട്രിസ്റ്റ് ഡോ.എൽസി ഉമ്മൻ പറയുന്നു.