നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്‍കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം നിന്നു.
ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് നടന്‍ സഹായിച്ചത്. കുട്ടിയുടെ അവസ്ഥ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ നടന്‍ സഹായവുമായി രംഗത്ത് വരികയായിരുന്നു. അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാന്‍ അവള്‍ തയാറെടുക്കുകയാണ്- സോനു സൂദ് കുറിച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് സോനു സൂദ്. മഹാമാരിക്കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഒട്ടേറയാളുകൾക്ക് ചികിത്സാസഹായവും നൽകിയിരുന്നു.