Kerala News latest news Trending Now

കേരള സർവകലാശാലയിൽ കൃത്രിമമായി ചേർത്ത മാർക്ക് നീക്കംചെയ്യും, 37 പേരുടെ ബിരുദസർട്ടിഫിക്കറ്റ് റദ്ദാക്കും….

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എസ്.സി കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ അനധികൃതമായി കൂട്ടിയെഴുതിയ മാർക്കുകൾ നീക്കംചെയ്യാനും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനും കേരള സർവകലാശാല തീരുമാനം. മൂന്നുവർഷം മുമ്പ് വ്യാജ പാസ്സ് വേഡ് ഉപയോഗിച്ച് പ്രൊഫൈളിൽ തിരിമറി നടത്തിയ സംഭവത്തിലാണ് ഡോ. മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന കേരള സിൻഡിക്കേറ്റിന്റേതാണ് തീരുമാനം.

അനർഹമായി നൽകിയ ഗ്രേസ് മാർക്ക് ഉൾപ്പടെ അറുന്നൂറോളം വിദ്യാർഥികൾക്ക് കൂട്ടിനൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യും. മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്ന് സർവകലാശാല പിരിച്ചുവിട്ടിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് അധികൃതർ പോലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ ഫലം റദ്ദാക്കാനുള്ള നിർദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ ചെയ്തിരുന്നില്ല.

ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വി.സി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തിരിമറിയിലൂടെയാണ് ഗ്രേസ് മാർക്ക് നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തതുകൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനമായി.

മാർക്ക് തിരിമറി അന്വേഷിക്കാൻ ചുമതലപെടുത്തിയിരുന്ന മുൻ പി.വി.സി ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി ഇതു സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കാത്തതാണ് മാർക്ക് റദ്ദാക്കാതിരിക്കുന്നതിന് പരീക്ഷാ വിഭാഗം നൽകുന്ന വിശദീകരണം.

Related posts

വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ചു ; 56 കാരനായ അയൽവാസി അറസ്റ്റിൽ

Gayathry Gireesan

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധന; 7 മരണം സ്ഥിരീകരിച്ചു

Sree

പാസ്റ്റർ ആന്റണി ദേവദാസ് അന്തരിച്ചു

Akhil

Leave a Comment