Kerala News latest news National News Trending Now

പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാന്‍ യുഎഇ; യുദ്ധത്തില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്ക് ചികിത്സ നല്‍കും

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തില്‍ പരുക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.

1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്ക് ഒപ്പം യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ നല്‍കാനാണ് തീരുമാനം.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തില്‍ പരിക്കേറ്റ പലസ്തീന്‍ കുട്ടികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് നടപടി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റെഡ് ക്രോസ്സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആണ് ഈ ഉറപ്പ് നല്‍കിയത്.

ആക്രമണങ്ങളില്‍ പരുക്കേറ്റ ആയിരം കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം യുഎഇലെത്തി ചികിത്സ നേടാം. ഇവര്‍ക്ക് എല്ലാവിധ അത്യാധുനിക ചികിത്സയും ഉറപ്പ് നല്‍കുമെന്നും യുഎഇ പ്രസിഡണ്ട് വ്യക്തമാക്കി.

അതേസമയം പാലസ്തീനിലെ ജനങ്ങള്‍ക്ക് ഭക്ഷണം വസ്ത്രം മരുന്നുകള്‍ ഉള്‍പ്പെടെയളള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേററാന്‍ കാമ്പെയിനും യുഎഇയില്‍ പുരോഗമിക്കുകയാണ്.

യുഎഇയിലെ ജനങ്ങളുടെ ഉള്‍പ്പെടെ സഹായത്തോടെയാണ് കാമ്പെയിന്‍ നടക്കുന്നത്. ഇതിനോടകം നൂറുകണക്കിന് ടണ്‍ അവശ്യ സാധനങ്ങള്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളിലേക്ക് യുഎഇ എത്തിച്ചിട്ടുണ്ട്.

Related posts

പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് റെയിൽവേ ഉദ്യോഗസ്ഥർ

Akhil

പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Akhil

‘സംസ്ഥാന സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞെങ്കിലും തട്ടം വിവാദം കത്തിക്കാനാണ് ശ്രമം’; അത് സദുദ്ദേശ്യപരമല്ലെന്ന് എഎ റഹീം

Akhil

Leave a Comment