പത്തുമാസം പ്രായമുള്ള ഫാത്തിമ നൈറയുടെ മൃതദേഹവുമായി നിറകണ്ണുകളോടെ പള്ളിയിലേക്കു നീങ്ങുന്ന എസ്ഐ അബ്ദുൾ ഹക്കീം
Kerala News

ഫാത്തിമ നൈരയുടെ മൃതദേഹവുമായി എ സ് ഐ അബ്ദുൽ ഹക്കീം

പത്തുമാസം പ്രായമുള്ള ഫാത്തിമ നൈറയുടെ മൃതദേഹവുമായി നിറകണ്ണുകളോടെ പള്ളിയിലേക്കു നീങ്ങുന്ന എസ്ഐ അബ്ദുൾ ഹക്കീം: ബോട്ട് ദുരന്തത്തിലെ ഏറ്റവും നൊമ്പരമുയർത്തിയ കാഴ്ച

മരണപ്പെട്ട 11 പേരെയും അടുത്തടുത്തായാണ് കബറടക്കിയത്. കടലിനോടുചേർന്ന് പുത്തൻകടപ്പുറത്തെ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് അന്ത്യനിദ്രയൊരുക്കിയത്…

മലപ്പുറം താനൂരിൽ കുട്ടികളടക്കം ഇരുപത്തിരണ്ട് പേരെ മരണത്തിലേക്ക് നയിച്ച ബോട്ട് അപകടത്തിൻ്റെ ബാക്കിപത്രമായ ഒരു ചിത്രം. കാണുന്നവരുടെ മനസ്സിനെ നോവിക്കുന്ന, കണ്ണു നിറയ്ക്കുന്ന ഈ ചിത്രമാണ് ഒരു മഹാദുരന്തത്തിൻ്റെ അടയാളം കൂടിയാണ്. ഒരു കുടുംബത്തിൻ്റെ, അല്ല ഈ നാടിൻ്റെ തന്നെ കണ്ണുനീരായ ചിത്രം. പരപ്പനങ്ങാടി പുത്തൻകടപ്പുറം കുന്നുമ്മൽവീട്ടിലെ മരിച്ച പതിനൊന്നുപേരിൽ ഏറ്റവും ഇളയകുട്ടിയായായ പത്തുമാസം മാത്രം പ്രായമുള്ള നെെറ ഫാത്തിമയുടെ മൃതദേഹവുമായി സബ് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം പള്ളിയിലേക്കുനീങ്ങുന്ന ആ ചിത്രം ദുരന്തത്തിൻ്റെ തീവ്രതയറിഞ്ഞവരുടെ മനസ്സിൽ എക്കാലവും കാണപ്പെടുമെന്ന് ഉറപ്പാണ്. 

മരുമക്കളും പേരക്കിടാങ്ങളുമൊക്കെയായി പതിനൊന്ന് പേരേയാണ് പുത്തൻകടപ്പുറത്തെ കുന്നുമ്മൽ വീടിനുണ്ടായിരിക്കുന്നത്. പരേതനായ കുന്നുമ്മൽ അബൂബക്കറിൻ്റെ ഭാര്യ റുഖിയാമോൾക്ക് ഈ പ്രായത്തിലും താങ്ങാനാകാത്ത ദുഃഖം ലഭിച്ചപ്പോൾ ഒഴുകുന്ന കണ്ണുനീർ മാത്രമേ അവർക്ക് തിരിച്ചു നൽകാനുമുള്ളു. റുഖിയാമോളും മക്കളായ സെയ്തലവിയും സിറാജും മാത്രമാണ് ഇനി വീട്ടിൽ അവശേഷിക്കുന്നതെന്നുള്ളതാണ് യാഥാർത്ഥ്യം. കളിച്ചും ചിരിച്ചും ജീവിതത്തിൽ ഒരുമിച്ചായിരുന്നവർ ഇനി കബറിടത്തിലും ഒന്നിച്ചാണ്. മരണപ്പെട്ട 11 പേരെയും അടുത്തടുത്തായാണ് കബറടക്കിയത്. കടലിനോടുചേർന്ന് പുത്തൻകടപ്പുറത്തെ ജുമാമസ്ജിദ് കബറിസ്ഥാനിലാണ് അന്ത്യനിദ്രയൊരുക്കിയത്. ഇവിടേക്ക് നെെറ ഫാത്തിമയുടെ മൃതദേഹവുമായി നിറകണ്ണുകളോടെ നീങ്ങിയ എസ്ഐ അബ്ദുൾ ഹക്കീമിൻ്റെ ചിത്രം ഏവരുടെയും മനസ്സിൽ നൊമ്പരമായി അവശേഷിക്കുകയാണ്. എൻ്റെ പൊന്നുമോളെ ഞാനെടുക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അബ്ദുൾ ഹക്കീം നിറകണ്ണുകളോടെ ഫാത്തിമ നെെറയെ വാരിയെടുത്തത്.

പരപ്പനങ്ങാടി അരയൻകടപ്പുറം സെയ്തലവിയുടെ ഭാര്യ സീനത്ത് (45), മക്കളായ അസ്ന (18), ഷംന (16), ഷഫ്ന (13), ഫിദ റിൽന (8), സെയ്തലവിയുടെ സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), ഫാത്തിമ റിസ്‌ല (7), നൈറ ഫാത്തിമ (10 മാസം), സെയ്തലവിയുടെ പിതാവിന്റെ വളർത്തുമകനായ ജാബിറിന്റെ ഭാര്യ ജൽസിയ (45), മകൻ ജരീർ ‍(12) എന്നിവരാണ് ബോട്ട് ദുരന്തം കുന്നുമ്മൽ കുടുംബത്തിൽനിന്ന് തട്ടിയെടുത്തത്.  ജാബിറിൻ്റെ മക്കളായ ജംന (8), ജസ്‌റ (10), സൈതലവിയുെട സഹോദരി നുസ്‌റത്ത് (38), മകൾ ആയിഷ മെഹറിന് ‍(ഒന്നര) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കുടുംബം വലുതായിരുന്നെങ്കിലും എന്നും വീടെന്ന സ്വപ്നം അവർക്ക് ബാക്കിയായിരുന്നു. സെയ്തലവിയുടെ വലിയ സ്വപ്‌നമായിരുന്നു ഒരു വീട്. രണ്ടുകുടുംബങ്ങളും മക്കളുമുൾപ്പെടെ പന്ത്രണ്ടുപേർ ഓടിട്ട ഒരു കുടുസുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഒന്നിച്ചുകിടക്കൽ ബുദ്ധിമുട്ടായതുകൊണ്ട് പലപ്പോഴും പുറത്ത് മുറികൾ വാടകക്ക് എടുത്താണ് രാത്രികാലങ്ങളിൽ ആണുങ്ങൾ താമസിച്ചിരുന്നത്. ഒന്നരവർഷംമുമ്പ് പുതിയ വീടിനായി തറയിട്ടിരുന്നു. കടലിൽനിന്ന് നിയമാനുസൃതമുള്ള അകലത്തിലല്ല എന്ന കാരണത്താൽ ഈ വീടിന്റെ നിർമാണം തടസ്സപ്പെടുകയായിരുന്നു. അന്ന് പൂർത്തിയാക്കിയ ആ തറയിലാണ് കഴിഞ്ഞ ദിവസം കബറിലേക്ക് എടുക്കുന്നതിന് മുൻപ് മൃതദേഹങ്ങൾ കിടത്തിയിരുന്നത്.

READ MORE

Related posts

യുഎഇയില്‍ വീണ്ടും ഇന്ധന വില കൂടി; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍

Akhil

കത്ത് വിവാദം: മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

Editor

കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Akhil

Leave a Comment