/letter-controversy-local-bodies-ombudsman-sends-notice-to-mayor-arya-rajendran
Kerala News Trending Now

കത്ത് വിവാദം: മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലാണ് നടപടി. മേയര്‍ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നായിരുന്നു പരാതി. ഈ മാസം 20നകം മേയര്‍ പരാതിക്ക് രേഖാമൂലം മറുപടി നല്‍കണമെന്ന് നോട്ടീസിലുണ്ട്. ഡിസംബര്‍ രണ്ടിന് ഓണ്‍ലൈന്‍ സിറ്റിംഗിലും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു ജനപ്രതിനിധിക്ക് യോജിക്കാത്ത രീതിയില്‍ സ്വജനപക്ഷപാതപരമായ നിലപാടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ചതെന്നായിരുന്നു പരാതി. അതേസമയം കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേരും. പ്രത്യേക കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ബിജെപി കൗണ്‍സിലര്‍മാര്‍ നോട്ടീസ് നല്‍കിയിരുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. കനത്ത സുരക്ഷയിലാണ് മേയര്‍ ഓഫിസിലെത്തുന്നത്.

വിവാദ കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവിയെ വെള്ളിയാഴ്ചയേ മടങ്ങിയെത്തൂ. ഇതിന് ശേഷമായിരിക്കും വിശദമായ അന്വേഷണം സംബന്ധിച്ച തീരുമാനങ്ങളുണ്ടാകുക.

READMORE : ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍

Related posts

രക്ഷാദൗത്യം മൂന്നാം ദിനം; ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു: സ്നിഫർ നായകൾ ചൂരൽമലയിൽ

sandeep

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രധിഷേധം

sandeep

എറണാകുളത്ത് വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, 3 പേർക്ക് പരുക്ക്

sandeep

Leave a Comment