ആലപ്പുഴയില്‍ കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍. കായംകുളം സ്വദേശി ദേവനാരായണനാണ് പിടിയിലായത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ദേവനാരായണനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗായിക കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇന്ന് രാവിലെയാണ് പൊലീസ് ദേവനാരായണനെതിരെ കസ്റ്റഡിയിലെടുത്തത്.
ഗായിക വേദിയില്‍ നിന്ന് പാട്ടുപാടുന്നതിനിടെ യുവാവ് സ്റ്റേജിലേക്ക് കയറി കടന്നുപിടിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ദേവനാരായണനെ പൊലീസ് പിടികൂടിയത്.
READMORE : അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു