elderly-couple-was-hacked-and-robbed-at-ottappalam
aciident Kerala News

ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം

ഒറ്റപ്പാലം പാലപ്പുറത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്. കേസിൽ പഴനി സ്വദേശി ബാലനെ പൊലീസ് പിടികൂടി.

പുലർച്ചെയാണ് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അംബി​കയാണ് കള്ളനെ ആദ്യം കണ്ടത്. തുടർന്ന് ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ച് കള്ളനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ കയ്യിൽ കരുതിയിരുന്ന മഴു ഉപയോ​ഗിച്ച് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അതിമാരകമായ രീതിയിലായിരുന്നു ഇരുവരേയും ബാലൻ ആക്രമിച്ച്. തുടർന്ന് രക്ഷപ്പെട്ട ബാലനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

READMORE : ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം

Related posts

ഓട്ടോയില്‍ വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞവീണ് മരിച്ചു

Akhil

കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ തിരച്ചിൽ

Gayathry Gireesan

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ കാടുകയറി

Akhil

Leave a Comment