Arrest kerala Kerala News kozhikode latest latest news rape

9 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ

ചാത്തമംഗലം സ്വദേശി ഖാദറാണ് കോഴിക്കോട് പോലീസിൻ്റെ പിടിയിലായത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ദിവസങ്ങൾക്കു മുൻപാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ടുപോയ ആളായിരുന്നു പ്രതി. അമ്മ പരിശോധന മുറിയിൽ കയറിയപ്പോൾ കുട്ടിയെ ഇയാളെ ഏല്പിച്ചു പോവുകയായിരുന്നു. പരിശോധന മുറിക്ക് പുറത്തുവച്ചായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇയാൾ അതിക്രമം കാണിക്കാൻ ശ്രമിക്കുന്നത് ആശുപത്രിയിലെ സി സി ടി വി കാമറയിൽ പതിഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ചൈൽഡ്‌ലൈൻ അധികൃതർ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഞായറാഴ്ച ഖാദറിനെ പിടികൂടി. വിശദമായ ചോദ്യംചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു.

Related posts

വെട്ടുന്നതിനിടയിൽ മരം തലയിൽ വീണ് തടി വെട്ട് തൊഴിലാളി മരിച്ചു

Gayathry Gireesan

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Akhil

‘സനാതന ധർമ്മത്തിൽ ഇടഞ്ഞ് തന്നെ’; പ്രധാനമന്ത്രി അടുത്തുണ്ടായിട്ടും ജോ ബൈഡന് കൈകൊടുത്ത് എം കെ സ്റ്റാലിൻ

Akhil

Leave a Comment