protest-against-the-govt-vhss-alanallur
Kerala News Trending Now

വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിച്ചിരുന്ന സംഭവം; സ്കൂളിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഏഴാം ക്ലാസുകാരിയെ ഇന്നലെ കാണാതായ സംഭവത്തിൽ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്ന പരാതിയുമായി നാട്ടുകാർ രം​ഗത്തെത്തി 

സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നാണ് പരാതി. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സംസാരിച്ചു. അധ്യാപകരുടെ ഭാ​ഗത്ത് വീഴ്ച ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന പൊലീസിന്റെ ഉറപ്പിന്മേൽ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

വീട്ടുകാരെ പേടിപ്പിക്കാൻ ഏഴാം ക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്നത് പരിഭ്രാന്തി പരത്തിയിരുന്നു. സ്‌കൂളിലേക്ക് കൊണ്ടുപോകാൻ മൊബൈൽ ഫോൺ നൽകാത്തതിനെതുടർന്നാണ് വിദ്യാർത്ഥനി വീട്ടുകാരോട് പിണങ്ങിയത്. സ്വയം കൈകൾ ബന്ധിച്ചാണ് വിദ്യാർത്ഥിനി മൂന്നാം നിലയിൽ ഒളിച്ചിരുന്നത്.

ഇന്നലെ വൈകീട്ട് നാല് മുപ്പതോടെയാണ് അലനല്ലൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ കാണാതായത്. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും തിരച്ചിൽ നടത്തുന്നതിനിടെ സ്‌കൂളിലെ മൂന്നാം നിലയിൽവെച്ച് പെൺകുട്ടിയെ കണ്ടെത്തി. മൂന്നാം നിലയിലെ കോണിപ്പടിക്ക് സമീപത്ത് വെച്ചാണ് പെൺകുട്ടിയെ കണ്ടത്. ഉടനെ തന്നെ അവശയായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ പരിക്കുകളോ ശരീരിക പീഡനമോ ഏറ്റതിന്റെ ലക്ഷണം പെൺകുട്ടിയുടെ ശരീരത്തിൽ ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി. നാട്ടുകൽ പൊലീസ് മൊഴിയെടുക്കവേ രണ്ട് പേർ ചേർന്ന് തന്റെ കയ്യിലുണ്ടായിരുന്ന പണം കവരാൻ കെട്ടിയിട്ടുവെന്നാണ് വിദ്യാർത്ഥിനി ആദ്യം മൊഴി നൽകിയത്.

പിന്നീടാണ് പെൺകുട്ടി താൻ തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകിയത്. സ്‌കൂളിലേക്ക് കൊൊണ്ടുപോകാൻ മൊബൈൽഫോൺ നൽകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി വീട്ടുകാരോട് പിണങ്ങിയത്. സംഭവത്തിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല. എന്തായാലും ഏഴാം ക്ലാസുകാരിയുടെ കാണാതാകൽ വലിയ ആശങ്കയാണ് മണിക്കൂറുകളോളം അലനല്ലൂരിൽ തീർത്തത്.

READMORE : ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം

Related posts

കാഞ്ഞാണിയിൽ ജപ്തിയിൽ മനം നൊന്ത് യുവാവ് ജീവനൊടുക്കി

sandeep

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Magna

നവോഥാന ചിന്തകളിലൂടെ ‘കേരളം’ സ്വായത്തമാക്കിയ അടിസ്ഥാന മൂല്യങ്ങള്‍ ദുര്‍ബലപ്പെടുന്നു: സുനില്‍ പി.ഇളയിടം

sandeep

Leave a Comment