സെക്രട്ടറിയേറ്റില്‍ തീപിടിത്തം;
flight accident Kerala Government flash news latest news Kerala News

സെക്രട്ടറിയേറ്റില്‍ തീപിടിത്തം; മന്ത്രി രാജീവിന്റെ ഓഫീസിന് സമീപമാണ് അഗ്നിബാധയുണ്ടായത്.

Secretariat fire accident: ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

സെക്രട്ടറിയേറ്റില്‍ (secretariat) തീപിടിത്തം (fire). നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് രാവിലെ തീപിടിത്തമുണ്ടായത്. പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

8.15ഓയെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. വന്‍ സുരക്ഷയാണ് സെക്രട്ടേറിയറ്റിനു മുന്നിലൊരുക്കിയത്. തീ പൂര്‍ണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്. മറ്റുളളവര്‍ക്ക് പ്രവേശനം അനുവദിച്ചില്ല.

Related posts

പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

Akhil

ലോക വനിതാ ദിനം

Sree

വധശ്രമക്കേസ് പ്രതികൾ പൊലീസിനെ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

Akhil

Leave a Comment