ഇന്ന് ലോക വനിതാ ദിനം. പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for a sustainable tomorrow’- സുസ്ഥിരമായ ഭാവിക്കായി ലിംഗ നീതിയുടെ വർത്തമാനകാലമെന്നതാണ് ഈ വർഷത്തെ പ്രമേയം. ( world celebrates international women’s day ) ഇന്ന് ലോകത്തെമ്പാടും സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തന്നെ തിരഞ്ഞെടുപ്പും സ്വാതന്ത്ര്യവും ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഉറക്കെ സംസാരിക്കാനും, അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുമുള്ള സ്വാതന്ത്ര്യവും ലിംഗസമത്വവുമെല്ലാം അന്താരാഷ്ട്ര വനിതാ ദിനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ്. വനിതാ ദിനം എന്നത് നമ്മളോടൊപ്പം കൂടെയുള്ള ഓരോ സ്ത്രീകളെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും നോക്കി കാണേണ്ട ദിവസം കൂടിയാണ്. ബഹുമാനവും ആദരവും കാണിക്കേണ്ടത് ഈ ഒരു ദിവസത്തേയ്ക്ക് മാത്രമല്ല എന്നതും ഓർമ്മിപ്പിക്കട്ടെ. ഓരോ സ്ത്രീകളുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം നൽകുന്നതാണെന്ന് തിരിച്ചറിയേണ്ട ദിവസം കൂടിയാണ്. #happywomen'sday #EGC #E24
