kerala Kerala News latest latest news thrissur

അപകടം നിറച്ച്‌ റോഡിലെ കുഴി: ഒടുവിൽ പാർട്ടി പ്രവർത്തകർ ഇറങ്ങി കുഴി അടച്ചു.

തൃശ്ശൂർ അത്താണി മെഡിക്കൽ കോളജിലേക്ക് പോകുന്ന പ്രധാന റോഡിലാണ് അപകടകരമായ കുഴികൾ . നാട്ടുകാർ തുടർച്ചയായി പരാതി നൽകിയിട്ടും കുഴിയിൽ വാഴ നട്ടുപ്രതിഷേധിച്ചിട്ടും കുഴി മൂടുന്ന കാര്യത്തിൽ യാതൊരു തീരുമാനവുമായില്ല . മെഡിക്കൽ കോളജിലേക്ക് പോകുന്ന പ്രധാന റോഡിൽ ഇഡസ്ട്രിൽ ജംഗ്ഷനിൻ്റെ മുന്നിലെ അപകട കുഴി വടക്കാഞ്ചേരി നഗരസഭ 36-ാം കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺക്രിറ്റ് മിശ്രിതം ഉപയോഗിച്ചാണ് അടച്ചത് . പ്രതിഷേധം മാത്രമല്ല പ്രവർത്തിയും ചെയ്യുമെന്ന് ബൂത്ത് കമ്മറ്റി അറിയിച്ചു.
ഏറെ തിരക്കുള്ള മെഡിക്കൽ കോളജ് റോഡിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് പരുക്കേൽക്കുന്നത് പതിവാണ്. ഈ ഭാഗത്തെ കുഴികൾ ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ വീണ് തകരാറാക്കുന്നതും നിത്യസംഭവമായിരുന്നു. മെഡിക്കൽ കോളജിലേക്ക് പോകുന്ന അബുലൻസുകളും ഇഡസ്ട്രിൽ എസ്റ്റേറ്റിലേയ്ക്കു പോകുന്ന വാഹനങ്ങളും നിരന്തരം ഈ കുഴിയിൽ അപകടത്തിൽ പെടുന്നത് പതിവാണ് .

Related posts

ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്

Akhil

കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം; പ്രദേശത്ത് ആശങ്ക

Akhil

കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

Akhil

Leave a Comment