Campaign Health Inauguration kerala Kerala News latest latest news

തൃശ്ശൂർ അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാമ്പയിൻ നടത്തി.

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാമ്പയിൻ നടത്തി.

അവിണിശ്ശേരി പഞ്ചായത്ത് മിനി ഹാളിൽ നടന്ന ഹോമിയോപ്പതി ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഹരി സി.നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അവിണിശ്ശേരി പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി ഐ ജോൺസൺ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ സുകുമാരൻ മുഖ്യ അതിഥിയായിരുന്നു.ഹോമിയോപ്പതി ഡോക്ടർമാരായ സി വി സോണി,പ്രിയജ വി.ആർ, നെജിജോർജ് എന്നിവർ ക്യാമ്പിൽ പങ്കെടുത്ത സ്ത്രീകളെ പരിശോധിച്ച് മരുന്നുകൾ നൽകി. കെ എ പ്രദീപ്,സുനിൽ ചാണാശ്ശേരി,റോസിലി ജോയ് ,ഗീതാശ്രീധരൻ എന്നിവർ സംസാരിച്ചു.

Related posts

വൈദ്യുതിക്കെണി വച്ചെന്നും കുഴിച്ചിട്ടെന്നും സമ്മതിച്ച് സ്ഥലമുടമ ; മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെ

Akhil

കഴിഞ്ഞത് കഴിഞ്ഞു; സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

Akhil

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു

Gayathry Gireesan

Leave a Comment