കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം 20 ദശലക്ഷത്തിലെത്തി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയതിന് പിന്നാലെയാണ് ട്വിറ്റർ ഫോളോവേഴ്‌സ് എണ്ണത്തിൽ വർധനയുണ്ടായതെന്ന് കോൺഗ്രസ്.ഡൽഹി ബലാത്സംഗക്കേസിലെ വിവാദ ട്വീറ്റിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു.
ജനുവരി 12 ന് ശേഷമുള്ള 6 ആഴ്‌ചയ്‌ക്കുള്ളിൽ, രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ആഴ്ചയിൽ 80,000 എന്ന നിരക്കിലാണ് വളർന്നത്. അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം 2 കോടി കവിഞ്ഞു.
ഡിസംബർ 27-ന് അയച്ച കത്തിൽ, തന്റെ ട്വിറ്റർ വ്യാപനം പരിമിതമായതായി കാണുന്നുവെന്ന് രാഹുൽ ഗാന്ധി പരാതിപ്പെട്ടു. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ശശി തരൂർ എന്നിവരുൾപ്പെടെയുള്ള മറ്റ് ട്വിറ്റർ അക്കൗണ്ടുകളുമായി താരതമ്യം ചെയ്ത രാഹുൽ ഗാന്ധി, ആ അക്കൗണ്ടുകൾക്ക് ഫോളോവേഴ്‌സ് വർധിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. പ്രതിമാസം രണ്ട് ലക്ഷത്തോളം പുതിയ ഫോളോവേഴ്‌സ് ലഭിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. വിഷയത്തിൽ സർക്കാർ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്നത്തിലാക്കി രാജ്യം അവരുടെ ഭാവി കവർന്നെടുക്കുകയാണന്ന് ഹിജാബ് വിവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് മോദി. 53.3 മില്ല്യൺ ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്ക് ട്വിറ്ററിലുള്ളത്. ‘നരേന്ദ്രമോദി. ഇൻ’ എന്ന പേരിൽ മറ്റൊരു ട്വിറ്റർ അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. നാല് കോടി നാൽപത്തിയേഴ് ലക്ഷത്തിലധികം പേർ ഫേസ്ബുക്കിലും പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്.