operation ganga
Kerala News

ഓപ്പറേഷൻ ഗംഗ വിജയത്തിലേക്ക്; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ; ഊർജ്ജിതനീക്കങ്ങളുമായി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ബസിൽ കയറിയെങ്കിലും, വെടി നിർത്തൽ പ്രായോഗിക തലത്തിൽ വരാത്തതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തിൽ വിട്ടു വീഴ്ചയ്‌ക്കോ പരീക്ഷണങ്ങൾക്കോ തയ്യാറല്ലെന്നും, ചർച്ചകൾ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തിൽ വിട്ടു വീഴ്ചയ്‌ക്കോ പരീക്ഷണങ്ങൾക്കോ തയ്യാറല്ലെന്നും, ചർച്ചകൾ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ യുക്രെയ്‌നിലെ സംഘർഷമേഖലകളിലേക്ക് അവശ്യവസ്തുക്കൾ അടക്കമുള്ള സഹായം എത്തിയ്‌ക്കാനായി സുരക്ഷിതപാത ഒരുക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. ഖാർകീവ്, മരിയുപോൾ, മെലിറ്റോപോൾ തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് സഹായം എത്തിക്കാൻ മാനുഷിക ഇടനാഴി ഒരുക്കണമെന്നും ഐക്യരാഷ്‌ട്ര സഭ ആവശ്യപ്പെട്ടു.

Related posts

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ശുചീകരണ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

sandeep

ഭിന്നശേഷിക്കാരനോട് പെൻഷൻ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ധനവകുപ്പ് നോട്ടിസ്

sandeep

ജ്യോത്സ്യനെ മയക്കി കിടത്തി 12.5 പവൻ സ്വർണ്ണവും പണവും കവർന്നു; യുവതി പിടിയിൽ

sandeep

1 comment

റഷ്യക്കാരെ ചെറുക്കും: മിസൈലുകൾ തയ്യാറാക്കി യുകെ;യുക്രൈനിന് കൂടുതൽ സഹായം - E24newskerala March 10, 2022 at 9:07 am

[…] എതിര്‍ത്ത് അമേരിക്ക രംഗത്ത്. റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന യുക്രൈന്‍ […]

Reply

Leave a Comment