private bus strike
Local News

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

സംസ്ഥാനത്തെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലായെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 32000 സ്വകാര്യ ബസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴായിരം ബസുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ത്രൈമാസ ടാക്സും ഇന്ധനവില വര്‍ധനയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ത്രൈമാസ ടാക്സ് അടക്കേണ്ട അവസാന തീയതി മാര്‍ച്ച് 31നാണ്.

കോവിഡ് പശ്ചാത്തലത്തില്‍ ടാക്‌സ് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണ് ഇപ്പോള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ബസുടമകളുടെ തീരുമാനം.

ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് ബസ് ഉടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നത്.

മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 രൂപ ആക്കുക, കിലോമീറ്റര്‍ നിരക്ക് നിലവിലെ 90 പൈസ എന്നതില്‍ നിന്നും ഒരു രൂപ ആക്കി വര്‍ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴി

Related posts

42,000 ത്തിന് താഴേക്ക്; സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

Akhil

കുന്നംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥി മരിച്ചു.

Sree

പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം

Sree

Leave a Comment