മുല്ലപ്പൂ മുടിയില്‍ ചൂടാന്‍ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും മുല്ലപൂ സഹായിക്കുന്നു. ഇത് പേന്‍ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കും എന്ന് നാട്ടിന്‍ പുറത്തൊരു സംസാരമുണ്ട്. മുടിയില്‍ മുല്ലപ്പൂ ഇട്ട് കാച്ചിയ എണ്ണ തേക്കുന്നത് മുടിയുടെ ആരോഗ്യത്തിനും മുടിയുടെ അറ്റം പിളരുന്നതിനും മുടിക്ക് കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ മുടിയോ മോയ്‌സ്ചുറൈസ് ചെയ്യുന്നതിനും വൃത്തിയുള്ളതാക്കുന്നതിനും എല്ലാം മുല്ലപ്പൂ ഓയില്‍ സഹായിക്കുന്നു. ഇതോടൊപ്പം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ എണ്ണ മുന്നില്‍ തന്നെയാണ്. മുടിയുടെ ആരോഗ്യത്തോടൊപ്പവും താരന്‍, തലയിലെ ചൊറിച്ചില്‍ എന്നിവയെ എല്ലാം പ്രതിരോധിക്കാന്‍ മുല്ലപ്പൂ മികച്ചതാണ്.