lorry-accident-father-and-daughter-died
Kerala News

ഇടിച്ച ലോറി ബൈക്കുമായി നീങ്ങിയത് 20 മീറ്ററോളം; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

ദേശീയപാതയില്‍ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് മരിച്ചത്. അപകടം ലോറി ഡ്രൈവറുടെ പിഴവുമൂലം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

ഇന്ന് രാവിലെ എട്ടരയോട് കൂടിയാണ് കൊല്ലം മൈലക്കാട് വെച്ച് അപകടമുണ്ടായത്. മകളെ സ്‌കൂളില്‍ വിടാനായി പോകുന്നതിനിടെയാണ് അപകടം. മുന്നിലൂടെ പോവുകയായിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി നേരിട്ട് ഇടിച്ചു. 20 മീറ്ററോളം ദൂരം ലോറി ബൈക്കുമായി മുന്നോട്ടുപോയി. ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഗൗരി.

നിര്‍ത്താതെ പോയ ലോറി നാട്ടുകാരാണ് പിടികൂടിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു

READMORE : തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരന് മർദനം

Related posts

9/11 ഭീകരാക്രമണത്തിന് 22 വയസ്സ്; രണ്ട് ഇരകളെ കൂടി തിരിച്ചറിഞ്ഞു; ഇനിയും തിരിച്ചറിയാത്ത ആയിരത്തിലധികം മനുഷ്യാവശിഷ്ടങ്ങള്‍

sandeep

ആത്മഹത്യാശ്രമം; അൽഹസർ ലോ-കോളജ് കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

sandeep

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പ്രതികളിലൊരാൾ ഇരയുടെ ഭർത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷി

sandeep

Leave a Comment