പലരുടെയും ജീവിതകഥകൾ നമ്മൾ വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായിച്ചറിയാറുണ്ട്. അപ്പോൾ ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകിയ ഒരമ്മയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 40 വയസ്സുള്ള ഗാബി 2022 ജൂലൈയിൽ നാല് ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇ പ്രായത്തിൽ ഗർഭിണിയായതിന് പുറമെ നാല് കുട്ടികൾ ഉണ്ടെന്നു പന്ത്രണ്ടാമത്തെ ആഴ്ചയിലെ സ്കാനിങ്ങിലാണ് ഗാബി അറിഞ്ഞത്ഗ. ഇതോടെ ഗർഭച്ഛിദ്രത്തിന്റെ അപകടസാധ്യതകൾ തടയുന്നതിനായി സെർവിക്കൽ സെർക്ലേജ് എന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
എന്നാൽ കുഞ്ഞുങ്ങൾ ജനിച്ചുകഴിഞ്ഞപ്പോഴാണ് ഗാബിക്ക് മറ്റൊരു പ്രതിസന്ധി പിറന്നത്. 34മത്തെ ആഴ്ചയിൽ സി-സെക്ഷൻ വഴി ഗാബി തന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആദം, ബെന്നറ്റ്, കോബി, ഡെയ്ൻ എന്നിങ്ങനെ കുട്ടികൾക്ക് പേരും നൽകി. കൗതുകകരമെന്നു പറയട്ടെ, അമ്മയായ ഗാബിക്ക് പോലും കുട്ടികളെ വേർതിരിച്ചറിയാൻ സാധിക്കാത്ത വിധം സാമ്യമാണ് നാലുപേർക്കും. അതിനാൽ, അവരെ വേർതിരിച്ചറിയാൻ സഹായിക്കുന്ന ഒരു മാർഗം ഗാബി ഉപയോഗിക്കുന്നത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
“ബെന്നറ്റും കോബിയും ഒരേപോലെ കാണപ്പെടുന്നതിനാൽ ചില സമയങ്ങളിൽ ഞാൻ ആശയക്കുഴപ്പത്തിലാകുന്നു – അതിനാൽ ഗാബി കുട്ടികളുടെ നഖങ്ങളിൽ നിറംചാർത്തുന്നു. ബെന്നറ്റിന് പച്ച നിറത്തിലുള്ള നഖവും കോബിക്ക് വെളുത്ത നിറത്തിലുള്ള നഖവുമാണ് നൽകിയിരിക്കുന്നത്. ആദാമിനും ഡെയ്‌നിനും നിറങ്ങൾ ചാർത്തുന്നുണ്ട്. പക്ഷെ, അവർ അല്പംകൂടി കഴിഞ്ഞാൽ വേർതിരിച്ചറിയാൻ എളുപ്പമുണ്ടാകും.- ഗാബി പറയുന്നു.