mark zukenburg created home for sell
Special Trending Now World News

ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക്…

ഫേസ്ബുക്കിന്റെ വരവ് സമൂഹമാധ്യമങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി മാധ്യമങ്ങൾ വേറെയും വന്നെങ്കിലും പലരുടെയും തുടക്കം ഫേസ്ബുക്കിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക് എന്ന വാർത്തയാണ്. ഫെയ്‌സ്ബുക് ഡെവലപ് ചെയ്യുന്നതിനുള്ള ഓഫിസായി മാര്‍ക്ക് സക്കര്‍ബര്‍ഗും ടീമും തിരഞ്ഞെടുത്ത കലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലുള്ള വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലെ മാർക്കറ്റ് വില അനുസരിച്ച് 5.3 മില്യണ്‍ ഡോളറാണ് വീടിന്റെ വില.

1998 ലാണ് വീട് പണി കഴിപ്പിച്ചത്. ഈ വീട്ടിലെ ആദ്യത്തെ വാടകക്കാരും സക്കര്‍ബര്‍ഗും ടീമുമാണ്. 2004ല്‍ തന്റെ പത്തൊമ്പതാം വയസിലാണ് സക്കർബർഗ് ഈ വീട് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വാടകയ്ക്ക് എടുത്തത്. ഫെയ്‌സ്ബുക്കിന്റെ മറ്റ് ഫൗണ്ടര്‍മാരായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സും ഷോണ്‍ പാര്‍ക്കറും മാര്‍ക്കും ഒന്നിച്ചാണ് വീട് നോക്കാനെത്തിയതെന്ന് വീടിന്റെ ഉടമസ്ഥയായ ജൂഡി ഫസ്‌കോ പറയുന്നു.

Related posts

മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, സുന്ദർ പിച്ചൈ മുതൽ; പ്രധാനമന്ത്രി മോദിയുടെ യുഎസ് സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്ത അതിഥികൾ

Akhil

“യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്‍നിനോ പ്രതിഭാസമെന്ന് പഠനം “

Akhil

പുരികം ത്രെഡ് ചെയ്തു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്

Akhil

2 comments

ഗ്രൂപ്പിൽ 512 പേരെ ചേർക്കാം, പുതിയ ഫീച്ചറുകളുമായി വാട്സാപ്പ് June 14, 2022 at 12:03 pm

[…] READ ALSO:-ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്… […]

Reply
ലോകകപ്പിനെ വരവേല്‍ക്കാന്‍ അടിമുടി ഒരുങ്ങി ഖത്തര്‍ July 2, 2022 at 8:18 am

[…] Read also:- ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്… […]

Reply

Leave a Comment