സോഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചംഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. കിലിന്റെ വലതുകയ്യുടെ വിരലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ശരീരത്തിൽ തുന്നലുകളുണ്ടെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും കിലി പറഞ്ഞു. കിലി തന്റെ യൂട്യൂബ് വിഡിയോയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ആളുകൾ എപ്പോഴും എന്നെ താഴ്ത്താനാണ് ആഗ്രഹിക്കുന്നത്.
പക്ഷേ ദൈവം എന്റെ കൂടെയാണ്. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും കിലി പോൾ ആരാധകരോട് പറഞ്ഞു. വടികളും കത്തിയുമുപയോഗിച്ചാണ് അഞ്ചംഗ സംഘം കിലിയെ ആക്രമിച്ചത്.
ഈ വർഷം ഫെബ്രുവരിയിൽ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. മൻ കി ബാത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളിനെ പ്രശംസിച്ചിരുന്നു. 3.6 ദശലക്ഷം ഫോളോവേഴ്സാണ് കിലി പോളിന് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്.
1 comment
[…] നിന്നായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫേസ്ബുക്ക് ജന്മം […]