വിഷു തിരക്കിലാണ് മലയാളികൾ. വിഷുക്കണിയും പായസവും സദ്യയുമായി വിഷു ആഘോഷത്തിരക്കിൽ. മലയാളിയ്ക്ക് പ്രിയ താരങ്ങൾ മമ്മുട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ച് പോസ്റ്റിട്ടിട്ടുണ്ട്. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങൾ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇരുവരുടെയും വിഷുചിത്രങ്ങൾ. മലയാളി സ്റ്റൈലിൽ മമ്മുട്ടിയും സ്റ്റൈലിഷായി മോഹൻലാലും ചിത്രങ്ങൾ പങ്കുവെച്ചു.
പക്ഷെ ഇത്തവണ തിയേറ്ററുകളിൽ വിഷു ചിത്രങ്ങൾ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. റംസാൻ കാലം കൂടിയായതുകൊണ്ടാണ് ഇത്തവണ മലയാള ചിത്രങ്ങൾ ഇല്ലാത്തത്. എങ്കിലും ഇത്തരഭാഷയിലുള്ള മൂന്ന് ബിഗ് കാൻവാസ് പടങ്ങൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്
1 comment
[…] സോഷ്യൽ മീഡിയ താരവും ടാൻസാനിയൻ ടിക് ടോക് താരവുമായ കിലി പോളിന് നേരെ ആക്രമണം. അജ്ഞാതരായ അഞ്ചംഗ സംഘം തന്നെ മർദിച്ചുവെന്ന് കിലി പോൾ തന്നെ സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. കിലിന്റെ വലതുകയ്യുടെ വിരലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. ശരീരത്തിൽ തുന്നലുകളുണ്ടെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും കിലി പറഞ്ഞു. കിലി തന്റെ യൂട്യൂബ് വിഡിയോയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ആളുകൾ എപ്പോഴും എന്നെ താഴ്ത്താനാണ് ആഗ്രഹിക്കുന്നത്. […]