കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ. പത്തനംതിട്ട ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഷാജി മാത്യൂസാണ് അറസ്റ്റിലായത്. ഒ.പിയിൽ വച്ച് പണം വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ രോഗിയുടെ മകൻ്റെ കൈയ്യിൽ നിന്നും 3000 രൂപ ഇയാൾ ആവശ്യപ്പെട്ടിരുന്നു.
