v-d-satheesan-about-thalassery-child-attack
Trending Now

കുട്ടിയെ ചവിട്ടി തെറുപ്പിച്ചത് കൊടുംക്രൂരത, കേരളം തലതാഴ്ത്തുന്നു; വി.ഡി സതീശൻ

കാറിൽ ചാരിനിന്ന 6 വയസുകാരനെ ചവിട്ടിത്തെറുപ്പിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.

പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പൊലീസിന് ഗുരുതരമായ വീഴ്ചയാണ് പറ്റിയത്. സി.സി.ടി.വി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന് വിവാദമായപ്പോഴാണ് പോലീസിന് വകതിരിവുണ്ടായത്. സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശേരി പൊലീസ് അനങ്ങിയത്. മുഖ്യമന്ത്രിക്ക് ഇതും ഒരു ഒറ്റപ്പെട്ട സംഭവമാകും. പക്ഷേ ഈ പൊലീസ് കേരളത്തിന് അപമാനമാണ്. കേരളത്തിൽ പൊലീസ് സംരക്ഷണം ആർക്കാണ് ഇരയ്ക്കോ അതോ വേട്ടക്കാർക്കോയെന്ന് അദ്ദേഹം ചോദിച്ചു.

READMORE : തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരന് മർദനം

Related posts

ആശുപത്രിയിലും രക്ഷയില്ല, ചാലക്കുടിയിൽ പഴകിയ ഭക്ഷണം, ദിവസങ്ങൾ പഴക്കമുള്ള ചോറും മീനും ചിക്കനും കടലയും പിടികൂടി.

Sree

തമിഴ്‌നാട്ടില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം; 13 പേര്‍ക്ക് പരുക്ക്

sandeep

പാലായിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് എസ്പിയുടെ റിപ്പോർട്ട്; നടപടി ഇന്നുണ്ടായേക്കും

sandeep

Leave a Comment