the-father-who-molested-a-10th-class-student-in-koothuparamba-is-on-remand
Kerala News

കൂത്തുപറമ്പില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍

തലശേരി: കൂത്തുപറമ്പ് പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്താംതരം വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പ്രവാസിയായ പിതാവിനെ കൂത്തുപറമ്പ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

തലശേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി ശ്രീജിത്ത് കോടേരി അറിയിച്ചു.പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് നാലുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഡോക്ടര്‍നല്‍കിയ വിവരത്തെ തുടര്‍ന്ന് കൂത്തുപറമ്പ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

തന്നെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയാണെന്ന് പത്താം ക്‌ളാസുകാരി പൊലിസിന് രഹസ്യമൊഴി നല്‍കുകയായിരുന്നു. വീട്ടിലാരുമില്ലാത്ത സമയം നോക്കി സ്‌കൂള്‍ വിട്ടു വന്ന സമയത്ത് പിതാവ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിക്ക് ഇളയ രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. തന്ത്രപൂര്‍വ്വമായ നീക്കങ്ങളിലൂടെയാണ് പ്രതിയെ പൊലിസ് വലയിലാക്കിയത്. കഴിഞ്ഞ മാസം 29-നാണ് മൂന്നു മാസത്തെ അവധിക്ക് ശേഷം പിതാവ് ഗള്‍ഫിലേക്ക് മടങ്ങിപോയത്. പ്രതിയുടെ നാട്ടുകാരനായ ഒരാള്‍ എന്ന വ്യാജെനെ പ്രതിയുടെ അടുപ്പക്കാരനായ ഒരാളെകൊണ്ടു പൊലിസ് തന്നെയാണ് ഇയാളെ ഫോണില്‍ വിളിച്ചു ഉടന്‍ നാട്ടിലെത്തണമന്നും വിഷയം പൊലിസ് സ്‌റ്റേഷനിലെത്തിക്കാതെ ഒതുക്കി തീര്‍ക്കാമെന്നു പറയുന്നത്. ഇതിനുസരിച്ചുനാട്ടിലേക്ക് മടങ്ങിയ ഈയാളെ എയര്‍പോര്‍ട്ടില്‍വെച്ചു പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലശേരി പോക്‌സോ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് പറഞ്ഞയച്ചു.

READMORE : ഇടിച്ച ലോറി ബൈക്കുമായി നീങ്ങിയത് 20 മീറ്ററോളം; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

Related posts

അമല പോള്‍ വിവാഹിതയാവുന്നു; പ്രപ്പോസല്‍ വിഡിയോയുമായി കാമുകന്‍

sandeep

ട്രൈബല്‍ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി വീണാ ജോര്‍ജ്

sandeep

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ

sandeep

Leave a Comment