death kerala Kerala News latest latest news palakkad suicide

കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു ; 3 വയസുള്ള കുഞ്ഞ് ചികിത്സയിൽ

പാലക്കാട് 3 വയസുകാരിയുമായി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മരിച്ചത് 37 വയസുകാരിയായ വിൻസി. 3 വയസുകാരി അപകടനില തരണം ചെയ്തു. 10 ദിവസം മുന്നാണ് വിൻസി 3 വയസുകാരി മകളുമായി ആത്മഹത്യക്ക് ശ്രമിച്ചത്. വൈകീട്ട് ഭർത്താവ് വീട്ടിൽ എത്തിയപ്പോഴാണ് കുഞ്ഞിനെയും വിൻസിയെയും അബോധാവസ്ഥയിൽ കണ്ടത്. ഐസ് ക്രീമിൽ വിഷം ചേർത്ത് കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഭർത്താവ് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നും തുടർചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയേ ഇന്ന് രാവിലെയാണ് വിൻസി മരിക്കുന്നത്. കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. കുഞ്ഞ് ഗുരുതരാവസ്ഥ മറികടന്നു എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

Related posts

നരബലി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Editor

ദീര്‍ഘദൂര ട്രെയിനുകളിൽ മോഷണം പതിവാക്കിയ സംഘം പിടിയില്‍

Gayathry Gireesan

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

Akhil

Leave a Comment