മനക്കൊടി- ചേറ്റുപുഴ പാടശേഖരത്തിലെ തീയണച്ചു; നഷ്‌ടം 50 ലക്ഷം കടക്കും
fire kerala Kerala News latest latest news thrissur

മനക്കൊടി- ചേറ്റുപുഴ പാടശേഖരത്തിലെ തീയണച്ചു; നഷ്‌ടം 50 ലക്ഷം കടക്കും

മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

തൃശ്ശൂരിൽ നിന്ന് 4 യൂണിറ്റ് ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് രണ്ടര മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ തീയണച്ചത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് ചേറ്റുപുഴ പടിഞ്ഞാറേ കോൾപ്പടവിൽ ബണ്ടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾക്ക് തീ പിടിച്ചത്.

പാടത്ത് നിന്നിരുന്നവർ അറിയിച്ചതനുസരിച്ച് തൃശ്ശൂരിൽ നിന്ന് 2 യൂണിറ്റ് ഫയർ ഫോഴ്സ് വാഹനങ്ങളെത്തി. എങ്കിലും തീ ആളിക്കത്തിയതോടെ തീയണക്കാനുള്ള ശ്രമം ആദ്യം പരാജയപെട്ടു.

ഫയർ ഫോഴ്‌സിൻ്റെ കൈവശമുണ്ടായിരുന്ന മോട്ടോർ ഉപയോഗിച്ച് പുറംചാലിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും മോട്ടോർ തകരാറിലായതിനാൽ വിജയിച്ചില്ല. ഇതിനിടയിൽ രണ്ട് വാഹനത്തിലെ വെള്ളവും തീർന്നു. വീണ്ടും 20 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് മറ്റ് രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയത്.


അലക്ഷ്യമായി പൈപ്പുകൾ ഇട്ടിട്ടു പോകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ബണ്ടിനോട് ചേർന്ന് ചിലർ തീയിട്ടതാണ് പടർന്നുപിടിച്ച് പൈപ്പിലേക്ക് വ്യാപിച്ചതെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ,…

‘ബില്‍ ഗേറ്റ്സാണെന്ന് അറിഞ്ഞില്ല, ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി’; ഡോളി ചായ് വാല 

ബില്‍ ഗേറ്റ്സ്‌ ‘ഡോളി ചായ് വാല’യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു ഡോളി ചായവാലയുടെ മറുപടി.വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഡോളി ചായവാലയുടെ പ്രതികരണം….

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം കൊടുങ്ങല്ലൂർ: അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു.

ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന മാങ്ങാട്ട് സൈനബയുടെ ഭർത്താവ് റാഫിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച…

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കൂട്ടി വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില പിന്നെയും കൂട്ടി.

വാണിജ്യ സിലിണ്ടറിൻ്റെ വില 23 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ ഒന്നിന് 1960.50 രൂപയായി. തുടർച്ചയായി ഇത് രണ്ടാം മാസമാണ് പാചക…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ.

മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു….

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്.

സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ…

Related posts

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

Akhil

നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തൃശ്ശൂരിൽ തുടങ്ങി; 22 ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടും

Sree

വൈദ്യുതിക്കെണി വച്ചെന്നും കുഴിച്ചിട്ടെന്നും സമ്മതിച്ച് സ്ഥലമുടമ ; മൃതദേഹങ്ങൾ കാണാതായവരുടേത് തന്നെ

Akhil

Leave a Comment