Kerala News latest news Local News must read Trending Now

ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ് സൈബര്‍ വിഭാഗത്തിന് കത്തയച്ചു. തട്ടിപ്പ് ആപ്പുകള്‍ ലഭ്യമാകുന്ന ചെയ്യുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്നാണ് ആവശ്യം.

ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേരള പൊലീസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് കേന്ദ്രസഹായം കൂടി തേടിയത്.

സംസ്ഥാനത്ത് ലോണ്‍ ആപ്പുകളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇവയെ പിടിച്ചുകെട്ടാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. നേരത്തെ 72 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ വിവിധ വെബ്‌സൈറ്റുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിനാണ് കേരള പൊലീസ് കത്തയച്ചിരിക്കുന്നത്. ലോണ്‍ ആപ്പുകള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഇതില്‍ താമസമുണ്ടാകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കേരള പൊലീസിന്റെ സ്‌പെഷ്യല്‍ വിംഗ് ലോണ്‍ ആപ്പുകള്‍ നിരീക്ഷിച്ചുവരികയാണ്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ അറിയിക്കാന്‍ പൊലീസ് പുറത്തിറക്കിയ വാട്‌സാപ്പ് നമ്പറിലേക്ക് പരാതികളുടെ പ്രവാഹമാണ്.

സൈബര്‍ ഡോം കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ വായ്പാ ആപ്പുകള്‍ നിരീക്ഷിക്കുന്നുണ്ട്.

എസ്.പി. ഹരിശങ്കര്‍ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള ചില വെബ്‌സൈറ്റ് വഴിയാണ് ഭൂരിഭാഗം തട്ടിപ്പെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ALSO READ:‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ

Related posts

ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Akhil

കൊല്ലത്ത് ഇനി കലാപൂരം; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Akhil

മണിപ്പൂരില്‍ കാണാതായ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍

Akhil

Leave a Comment