death Kerala News latest news MURDER must read

ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) ആണ് മരിച്ചത്. ഗോവയിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.

മൃതദേഹം അഴുകിയ നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

29ന് ഗോവയ്ക്ക് പോയ യുവാവിനെ പുതുവത്സരാഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് സഞ്ജയ് ഗോവയിലേക്ക് പോയത്.

പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ:കൊല്ലത്ത് ഇനി കലാപൂരം; 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

Related posts

മലയാളിയായ സിമി നേതാവ് കാനഡയില്‍ അറസ്റ്റില്‍; മുലുന്ദ് സ്ഫോടന കേസിലെ പ്രതി

Akhil

ബേക്കറിയിൽ കയറി അതിക്രമം കാണിച്ച എസ് ഐയ്‌ക്ക് സസ്‌പെൻഷൻ.

Akhil

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

Akhil

Leave a Comment