kerala Kerala News KOCHI latest latest news

ബേക്കറിയിൽ കയറി അതിക്രമം കാണിച്ച എസ് ഐയ്‌ക്ക് സസ്‌പെൻഷൻ.

ബേക്കറിയിൽ അതിക്രമം കാണിച്ച എസ് ഐയെ നാട്ടുകാർ തടഞ്ഞുവച്ചു. നെടുമ്പാശ്ശേരി സ്വദേശി കുഞ്ഞുമോന്റെ ബേക്കറിയിലാണ് സംഭവം. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലുളള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സുനിലാണ് അതിക്രമം നടത്തിയത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. എസ് ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിനാണ് നടപടി.

കൺട്രോൾ റൂമിന്റെ വാഹനത്തിലെത്തിയ സുനിൽ ബേക്കറിയിലുണ്ടായിരുന്നവരെ ചൂരൽ വടികൊണ്ടടിച്ചു. യുവതിക്കും കുട്ടിയ്ക്കുമടക്കം പരിക്കേറ്റു. ഈ സമയം പൊലീസ് വാഹനത്തിൽ ഡ്രൈവറുണ്ടായിരുന്നു. എസ് ഐയുടെ പരാക്രമം അതിരുവിട്ടതോടെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു .

വിവരമറിഞ്ഞയുടൻ നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി. എസ് ഐ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി ഉണ്ടായിരുന്നില്ലെന്ന് റൂറൽ എസ് പി പ്രതികരിച്ചു. എസ് ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

Related posts

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ കോടതിയിൽ ഹാജരായി

Akhil

ഒറ്റദിവസം കൊണ്ട് ബസിന്റെ നിറം മാറ്റാനാകില്ല; ബസ് ഉടമകൾ കോടതിയിലേക്ക്

Editor

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തരുന്നില്ല ; പണമിടപാട് സ്ഥാപനത്തിനെതിരെ പ്രതിഷേധം

Akhil

Leave a Comment