Kerala News latest news must read National News Trending Now

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ കോടതിയിൽ ഹാജരായി


മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി.

കാസർഗോഡ് ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും. 

കാസർഗോഡ് ജില്ല സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രൻ ജാമ്യ അപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ അപേക്ഷ നല്‍കിയതിന് പിന്നാലെ കെ സുരേന്ദ്രന്‍ കാസർഗോഡ് ജില്ല സെഷന്‍സ് കോടതിയില്‍ ഇന്ന് രാവിലെയാണ് ഹാജരായത്.

ഇതാദ്യമായാണ് ഈ കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും.

സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ല അധ്യക്ഷൻ കെ.കെ.

ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ.മണികണ്‌ഠ റൈ, ലോകേഷ്‌ നോണ്ട എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായ സുന്ദരക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

ALSO READ:കുതിക്കുന്നു സ്വര്‍ണം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

Related posts

ആ അമ്മയുടെ മരണം കൊലപാതകം, കൊല നടത്തിയത് മകൻ ബിജു,

Sree

വ്യാഴത്തിലെ ആളിക്കത്തൽ കണ്ടെത്തി ജപ്പാനിലെ ശാസ്ത്രജ്ഞൻ ; ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ആളിക്കത്തലാണ് ഇതെന്നും അഭിപ്രായപ്പെട്ടു

Akhil

യുപിയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ

Akhil

Leave a Comment