ആ അമ്മയുടെ മരണം കൊലപാതകം
kerala Kerala News latest news MURDER

ആ അമ്മയുടെ മരണം കൊലപാതകം, കൊല നടത്തിയത് മകൻ ബിജു,

അയൽക്കാരിയെ കടന്നുപിടിച്ച കേസിൽ ജയിലിലായ മകനെ ജാമ്യത്തിലിറക്കിയതും അമ്മ, ഒടുവിൽ ലീലയെ കൊലപ്പെടുത്തി മകൻ്റെ `പ്രത്യുപകാരം

 കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് വീട്ടിനുള്ളിൽ ലീലയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ മരണപ്പെട്ട സംഭവം പുറത്ത് അറിയിച്ചതും മകൻ തന്നെയാണ്…

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി പൊലീസ്. സംഭവത്തിൽ വയോധികയുടെ മകൻ അവണാകുഴി പേരിങ്ങോട്ടുകോണം വരിക്കപ്ലാവിള വീട്ടിൽ ബിജുവിനെ (40) പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിക്കാൻ പണം നൽകാത്തതിൻ്റെ പേരിലാണ് കൊലപാതകമശന്നാണ് പൊലീസ് പറയുന്നത്. ക്രൂരമായി മർദിച്ചാണ് മകൻ അമ്മയെ കൊലപ്പെടുത്തിയതെന്നും കാഞ്ഞിരംകുളം പൊലീസ് വ്യക്തമാക്കി. 

അറുപത്തിയഞ്ചു വയസ്സുള്ള പത്മിനി എന്നുവിളിക്കുന്ന ലീലയാണ് മൂത്ത മകൻ്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെയാണ് വീട്ടിനുള്ളിൽ ലീലയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ മരണപ്പെട്ട സംഭവം പുറത്ത് അറിയിച്ചതും മകൻ തന്നെയാണ്. അമ്മ വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്നതായി മകൻ മറ്റ് സഹോദരങ്ങളേയും സുഹൃത്തുക്കളേയും വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നു. തുടർന്ന് ബിജുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. 

തുടർന്നുള്ള അന്വേഷണത്തിലാണ് ലീലയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. മദ്യത്തിന് അടിമയായ മകൻ ലീലയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൻ്റെ പേരിൽ അമ്മയെ മകൻ ക്രുരമായി മർദ്ദിക്കുമായിരുന്നു എന്ന് നാട്ടുകാർ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ അയൽവാസിയായ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ബിജു ജയിലിലായിരുന്നു. കഴിഞ്ഞ 12-നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. അമ്മയാണ് മകനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നതും. 

ലീലയുടെ മൃതദേഹം മുറിയിൽ വിവസ്ത്രയായാണ് കാണപ്പെട്ടത്. ഇവരുടെ തലയിൽ ഒരു ചെറിയ മുഴ മാത്രമേ ഉണ്ടായിരുന്നുള്ളു. ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ തറയിൽ വലിച്ചിഴച്ചതിൻ്റെ പാട്ടുകളുണ്ടായിരുന്നതാണ് പൊലീസിൽ സംശയമുയർത്തിയത്.

തറയിലും ദേഹത്തും രക്തം കണ്ടെത്തിയതും സംശയങ്ങളുയർത്തിയിരുന്നു. അവിവാഹിതനും കൂലിപ്പണിക്കാരനായ ബിജുവും മാതാവും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. ലീലയുടെ മറ്റു രണ്ട് ആൺമക്കൾ വിവാഹിതരായി വേറെയാണ് താമസിച്ചു വന്നത്. അയൽക്കാരിയായ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ ബിജുവും ലീലയും സ്ഥിരം വഴക്കായിരുന്നു എന്നും നാട്ടുകാർ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. 

ബിജു വീട്ടിലെത്തിയതിൻ്റെ അടുത്ത ദിവസമാണ് ലീലയെ മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര എഎസ്︋പി ടി.ഫാറാസിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായർ, സബ് ഇൻസ്പെക്ടർമാരായ എസ്︋പി സുജിത്, ആർ ടൈറ്റസ്, എഎസ്ഐ റോയി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

READ MORE | FACEBOOK | INSTAGRAM

Related posts

മികച്ച ആയുഷ് മാതൃക: കേരളത്തെ അഭിനന്ദിച്ച് ഉത്തരാഖണ്ഡ് സംഘം

Akhil

കോടനാട് കേസിൽ ഉദയനിധിയുടെ പ്രസ്താവനകൾക്ക് കോടതി വിലക്ക്

Akhil

ലേ ലഡാക്കിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

Akhil

Leave a Comment