Kerala News latest news Local News must read Trending Now

കോടനാട് കേസിൽ ഉദയനിധിയുടെ പ്രസ്താവനകൾക്ക് കോടതി വിലക്ക്

കോടനാട് കേസിനെ കുറിച്ച് സംസാരിക്കുന്നതിൽ നിന്നും ഉദയനിധി സ്റ്റാലിനെ വിലക്കി മദ്രാസ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് എടപ്പാടിയെ കുറിച്ച് പ്രസ്താവനകള്‍ ഒന്നും പാടില്ലെന്ന് കോടതി ഉത്തരവിട്ടു. മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന പളനിസാമിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജയലളിതയുടെ മരണശേഷം അവരുടെ അവധിക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റിലെ കവര്‍ച്ചയും കൊലയും സംബന്ധിച്ച് എടപ്പാടി പളനിസാമിക്കെതിരെ നേരത്തെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

സമീപകാലത്ത് കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്തി ഉദയനിധി പ്രസ്താവനകള്‍ നടത്തിയതായും, എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായും എടപ്പാടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ എഫ്‌ഐആറിലൊന്നും തന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഉദയനിധിയുടെ ഇത്തരം നീക്കങ്ങള്‍ തടയണമെന്നും എടപ്പാടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ:കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

Related posts

500 രൂപയെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി, കണ്ണുകൾ ചൂഴ്‌ന്നെടുത്തു

Akhil

ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സ്വർണം

Akhil

മഹാരാഷ്ട്രയിലെ ബുൽദാനയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു

Clinton

Leave a Comment