നവ്യ നായർക്ക് നേരെ സൈബർ ആക്രമണം
Entertainment

ജന്മനാടായ മുതുകുളത്തെ അപമാനിച്ചു; നവ്യ നായർക്ക് നേരെ സൈബർ ആക്രമണം

നടി നവ്യ നായർക്ക് നേരെ സൈബർ ആക്രമണം. ഒരു അഭിമുഖത്തില്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്.

ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമർശം. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. 

നവ്യയുടെ പരാമർശത്തിനു പിന്നാലെ മുതുകുളവുമായി ബന്ധപ്പെട്ട വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചില ഗ്രൂപ്പുകളിൽ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തില്‍ ചില പോസ്റ്റുകളില്‍ മുതുകുളത്തിന്‍റെ പേരിലെ ഐതിഹ്യം തന്നെ ചിലര്‍ വിവരിക്കുന്നുണ്ട്. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്ന് പറയുകയാണ് നെറ്റിസൻസ്. 

ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് സഹനടനായ ദിലീപിനോട് ഞങ്ങളുടെ നാട്ടിൽ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണ്- എൻടിപിസി എന്ന് നവ്യ പറഞ്ഞെങ്കിൽ ഞങ്ങൾ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില പോസ്റ്റുകള്‍ പറയുന്നു. 

READ MORE | FACEBOOK | INSTAGRAM

Related posts

ഒരു അച്ഛൻ എന്ന നിലയിൽ വിജയകുമാർ ഒരു കാലത്തും സംരക്ഷിച്ചിട്ടില്ല, തുണികൾ തയ്ച്ചും ബ്യൂട്ടി പാർലർ നടത്തിയും കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്; അർഥന ബിനു

Akhil

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിൽ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി.

Sree

ബോളിവുഡ് സിനിമകളെ പിന്തളി ‘തോർ: ലവ് ആൻഡ് തണ്ടറർ’; ഇന്ത്യയിൽ ഇതുവരെ നേടിയത് 73 കോടി

Sree

Leave a Comment