സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
kerala Kerala News latest latest news Weather

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ ആണ് സാധ്യത.

പകൽ ചൂടിനൊപ്പം രാത്രി താപനിലയും ഉയരുകയാണ്. പലയിടങ്ങളിലും രാത്രി താപനില നിലവിൽ 28 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഉയർന്ന അന്തരീക്ഷ ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്കാണ് സാധ്യത. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത ഉള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
കേരള തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

‘ബില്‍ ഗേറ്റ്സാണെന്ന് അറിഞ്ഞില്ല, ഏതോ സായിപ്പ് വന്ന് ചായ കുടിച്ച് പോയി’; ഡോളി ചായ് വാല ബില്‍ ഗേറ്റ്സ്‌ ‘ഡോളി ചായ് വാല’യുടെ കയ്യില്‍ നിന്ന് ചായകുടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘ചായകുടിക്കാനെത്തിയത് ആരാണെന്നു പോലും അറിയില്ലായിരുന്നു ഡോളി ചായവാലയുടെ മറുപടി.വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് ഡോളി ചായവാലയുടെ പ്രതികരണം….

അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിൽ തർക്കം കൊടുങ്ങല്ലൂർ: അഴീക്കോട് വീട്ടുകാരനും വിരുന്നുകാരനും തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു.

ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് തലക്ക് പരിക്കേറ്റു. അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന മാങ്ങാട്ട് സൈനബയുടെ ഭർത്താവ് റാഫിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച…

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില കൂട്ടി വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വില പിന്നെയും കൂട്ടി.

വാണിജ്യ സിലിണ്ടറിൻ്റെ വില 23 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ ഒന്നിന് 1960.50 രൂപയായി. തുടർച്ചയായി ഇത് രണ്ടാം മാസമാണ് പാചക…

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു….

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്.

സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ…

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം മനക്കൊടി: ചേറ്റുപുഴ പാടത്ത് തീപിടുത്തത്തിൽ വൻ നാശ നഷ്‌ടം.

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തിനശിച്ചു. വൈകീട്ട് 5.30 ഓടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. നാട്ടുകാരും…

Related posts

തൃശൂര്‍ പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി; തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നു

Akhil

കാട്ടാന നെൽവയലിലിറങ്ങി വ്യാപക കൃഷി നാശം

Akhil

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ‌ അറസ്റ്റിൽ; സംഭവത്തിനു ശേഷം വിനോദയാത്ര പോയി…

Clinton

Leave a Comment