kerala Kerala News latest latest news palakkad Wild Elephant

കാട്ടാന നെൽവയലിലിറങ്ങി വ്യാപക കൃഷി നാശം

പാലക്കാട് കാട്ടാന നെൽവയലിലിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കി. കഞ്ചിക്കോട് പുതുശ്ശേരി മേഖലയിലെ കൃഷിയാണ് നശിപ്പിച്ചത്. ഒരാഴ്ചയിലധികമായി മേഖലയിൽ കാട്ടാന ശല്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷവും ഇതേ മേഖലയിൽ ഇതേ സമയത്ത് ആനശല്യം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നാശനഷ്ടം വിതച്ച ആന തന്നെയാണോ ഇത്തവണയും പാടത്ത് ഇറങ്ങിയതെന്നുള്ള സംശയം കർഷകർക്കുണ്ട്. എന്നാലും ഇക്കാര്യത്തിൽ വ്യക്തതയില്ല. അർദ്ധരാത്രിയോടുകൂടിയാണ് ആനയിറങ്ങുന്നത്. മുഴുവൻ സമയവും പ്രദേശത്ത് വനംവകുപ്പ് വാച്ചർമാർ വേണമെന്നാണ് കർഷകരുടെ ആവശ്യം.

Related posts

സിനിമയല്ല, ജീവിതം ;വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ്

Akhil

പൊലീസുകാരുടെ മരണത്തിൽ ദുരൂഹത

Sree

ആവേശം അതിരുവിട്ടു; തീയറ്റര്‍ ‘പൊളിച്ചടുക്കി’വിജയ് ഫാന്‍സ്; ‘ലിയോ’ ട്രെയ്‌ലർ റിലീസില്‍ ചെന്നൈയിലെ തീയറ്ററിന് കനത്ത നാശനഷ്ടം

Akhil

Leave a Comment