പാലക്കാട് മുട്ടിക്കുളങ്ങരയിലെ പൊലീസുകാരുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണം എവിടെ നിന്നെങ്കിലും സംഭവിച്ചതാണോയെന്ന് സംശയിക്കുന്നതായി പാലക്കാട് എസ് പി പറഞ്ഞു. മൃതദേഹങ്ങൾ പറമ്പിൽ കൊണ്ടിട്ടതാണോയെന്ന് പരിശോധിക്കുകയാണ്. ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടെന്നും എസ് പി വ്യക്തമാക്കി.
ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്.