Kerala News latest news Local News

തൃശൂര്‍ പാലപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി; തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നു

തൃശൂര്‍ പാലപ്പിള്ളി കുണ്ടായിയില്‍ വീണ്ടും പുലിയിറങ്ങി. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നെന്നാണ് നാട്ടുകാരുടെ പരാതി. കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

പശുവിനെ കറക്കാന്‍ ചെന്ന വീട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം പത്ത് മീറ്റര്‍ മാറിയുള്ള തൊഴുത്തിലാണ് പുലിയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി പശുക്കുട്ടിയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു.

രണ്ടാഴ്ച മുന്‍പ് പഞ്ചായത്തംഗം ഷീല ശിവരാമന്റെ പശുക്കുട്ടിയെ പുലി കൊന്നിരുന്നു. തുടര്‍ച്ചയായി പ്രദേശത്ത് പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

Read Also:  മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

Related posts

യുപിയിൽ വനിതാ ജഡ്‌ജി മരിച്ച നിലയിൽ , കൊലപ്പെടുത്തിയതാണെന്ന് കുടുംബം

Akhil

നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്

Akhil

ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കും

Akhil

Leave a Comment