fire idukki kerala Kerala News latest latest news

നടുറോഡിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ യുവാവിൻ്റെ ശ്രമം

ഇടുക്കി അടിമാലിയിൽ നടുറോഡിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. അടിമാലിയിൽ വാടകക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി ലിനീഷാണ് പട്ടാപകൽ പൊതുസ്ഥലത്തു വച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. യുവാവ് കയ്യിൽ പെട്രോൾ കരുതിയിരുന്നു. അടിമാലി ടൗണിൽ എത്തിയ യുവാവ് സ്വയം ശരീരത്തിലേക്ക് പ്രട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി ചാക്ക് നനച്ചും മണൽ വാരി എറിഞ്ഞും തീയണച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ കൊടുത്തതിനുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീവനൊടുക്കാൻ ശ്രമിച്ചതിൻ്റെ കാരണം വ്യക്തമല്ല.

Related posts

കരിപ്പൂരിലെ വിമാനാപകടത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു.

Sree

നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു; പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു

Akhil

തോൽവി സമ്മതിച്ച് സിപിഎം; എൽഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

Akhil

Leave a Comment