kerala Kerala News KOCHI latest latest news

കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; മാധ്യമ പ്രവർത്തകനും ബിജെപി നേതാവും പ്രതികൾ

കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ മാധ്യമപ്രവർത്തകനും ബിജെപി ജില്ലാ നേതാവിനുമെതിരെ കേസ്. കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ ശ്യാം , ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രൻ എന്നിവർക്കെതിരെ എളമക്കര പോലീസ് കേസെടുത്തു. കൊച്ചി എളമക്കര സ്വദേശി കെ ശ്രീനിവാസൻ ആണ് പരാതിക്കാരൻ. താൻ നിർമിക്കുന്ന കെട്ടിടത്തിനെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകൻ ശ്യാം പ്രശ്‌നം ഒത്തുതീർക്കാൻ 5 ലക്ഷം രൂപ ചോദിച്ചു. പണം നൽകിയില്ലെങ്കിൽ നിർമാണം തടയുമെന്നും ഭീഷണിപ്പെടുത്തി. പരാതിയിൽ ഇടപെട്ട കോർപറേഷൻ കെട്ടിടനിർമാണത്തിന് സ്റ്റോക്ക് മെമോ നൽകി. പ്രശ്നത്തിൽ ഇടപെട്ട ബിജെപി ജില്ലാ നേതാവ് ബാലചന്ദ്രൻ ശ്യാമിന് പണം നൽകാൻ സമ്മർദം ചെലുത്തിയെന്നും പരാതിയിലുണ്ട്. ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇട്ടാണ് എളമക്കര പോലീസ് കേസെടുത്തത്.

Related posts

കനാലിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Akhil

കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു

Editor

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ

Akhil

Leave a Comment